Latest NewsKeralaNews

മോദി തരംഗം കൂടുതൽ വർധിച്ചു; എന്‍‌ഡി‌എയ്ക്ക് ലോക്സഭയില്‍ 321 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയെന്ന് ഏറ്റവും പുതിയ സര്‍വേ

രാജ്യത്ത് ഇന്ന് ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നാല്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍‌ഡി‌എയ്ക്ക് ലോക്സഭയില്‍ 321 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയെന്ന് ഏറ്റവും പുതിയ സര്‍വേ. ഇന്ത്യാ ടുഡേ മാഗസിന്‍ വര്‍ഷത്തില്‍ രണ്ട് തവണ നടത്താറുള്ള മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ ആണ് ഈക്കാര്യം പറയുന്നത്.

കോവിഡ് ലോക്ക് ഡൗണും, സാമ്പത്തിക പ്രതിസന്ധിയും ഉൾപ്പെടെ നിരവധി പ്രശ്നങ്ങള്‍ക്ക് ശേഷവും രാജ്യത്ത് മോദി തരംഗം വർധിച്ചതായും  സര്‍വ്വേയിലൂടെ പറയുന്നു.  ലോക്സഭയില്‍ 321 സീറ്റുകള്‍ എന്‍‌ഡി‌എയ്ക്ക് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും യുപിഎ വെറും 93 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും മറ്റുള്ളവര്‍ 129 സീറ്റുകൾ നേടുമെന്നും സര്‍വ്വേ ഫലം പറയുന്നു. 2021 ജനുവരി 3 മുതൽ 13 വരെ രാജ്യത്തുടനീളം മുഖാമുഖം, ടെലിഫോൺ എന്നിവ വഴി 12,232 പേരിലാണ് സർവ്വേ നടത്തിയത്.

സർവ്വേയിൽ പങ്കെടുത്ത 73 ശതമാനം പേരാണ് കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രിയുടെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചത്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല പ്രധാനമന്ത്രിയെന്ന നിലയിലുള്ള മോദിയുടെ പ്രകടനത്തിൽ സർവ്വേയിൽ പങ്കെടുത്ത 74 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button