തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. പുതിയ ഉത്തരവ് പ്രകാരം ഒരു ബഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്താം.
Read Also : ചൈനീസ് ടെലികോം ഭീമന്മാരെ ഇന്ത്യയിൽ നിന്ന് പുറത്താക്കാനൊരുങ്ങി കേന്ദ്ര സർക്കാർ
100 ല്‍ താഴെ കുട്ടികള്‍ ഉള്ള സ്കൂളുകളില്‍ എല്ലാ കുട്ടികള്‍ക്കും ഒരേ സമയം സ്കൂളില്‍ വരാം. 100 ല്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള സ്കൂളുകളില്‍ ഒരേ സമയം പരമാവധി 50 ശതമാനം വിദ്യാര്‍ഥികള്‍ വരെ എന്ന രീതിയില്‍ ക്രമീകരണം ഏര്‍പ്പെടുത്താം.
വീട്ടില്‍ നിന്നു കൊണ്ടുവരുന്ന ഭക്ഷണവും വെള്ളവും കുട്ടികള്‍ സീറ്റുകളില്‍ ഇരുന്നു തന്നെ കഴിക്കുന്നു എന്ന് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സ്കൂളിലേക്ക് കടന്നു വന്നതിനു ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.
Post Your Comments