Latest NewsNewsIndia

മോദി പ്രഭാവത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് സർവ്വേ ; ജനപ്രീതിയിൽ ഇപ്പോഴും നരേന്ദ്രമോദി തന്നെ ഒന്നാമത്

ന്യൂഡൽഹി : മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയുമൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിക്ക് കോട്ടം വരുത്തിയില്ലെന്ന് ഇന്ത്യ ടുഡേ കർവി മൂഡ് ഓഫ് ദി നേഷൻ സർവ്വേ ഫലം. സർവ്വേയിൽ പങ്കെടുത്ത 73 ശതമാനം പേരാണ് കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രിയുടെ പ്രകടനത്തിൽ സംതൃപ്തി പ്രകടിപ്പിച്ചത്.

Read Also : കേരള ചലച്ചിത്ര അക്കാദമി ചെയർ‍മാനും സംവിധായകനുമായ കമലിനെതിരെ രൂക്ഷവിമർ‍ശനവുമായി സംവിധായകൻ മേജർ രവി

സർവ്വേയിൽ പങ്കെടുത്ത 23 ശതമാനം പേർ വളരെ മികച്ചതാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ 50 ശതമാനം പേർ മികച്ചതാണെന്ന് പ്രതികരിച്ചു.18 ശതമാനം പേരാണ് ശരാശരിയാണെന്ന അഭിപ്രായം പങ്കുവെച്ചത്. 7 ശതമാനം പേർ മോശമാണെന്നും 2 ശതമാനം പേർ വളരെ മോശമായെന്നും പ്രതികരിച്ചു. നേരത്തേ ഓഗസ്റ്റിൽ നടത്തിയ സർവ്വേയിൽ 78 ശതമാനം പേരായിരുന്നു മോദിയുടെ പ്രകടത്തിൽ സംതൃപ്തി പ്രകടിപ്പിച്ചത്.

അതേസമയം കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല പ്രധാനമന്ത്രിയെന്ന നിലയിലുള്ള മോദിയുടെ പ്രകടനത്തിൽ സർവ്വേയിൽ പങ്കെടുത്ത 74 ശതമാനം പേരും സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ പ്രകടത്തിലും സർവ്വേയിൽ പങ്കെടുത്ത 66 ശതമാനം പേരും സംതൃപ്തി പ്രകടിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button