Latest NewsNewsSaudi ArabiaGulf

ഓൺലൈൻ ക്ലാസ്സിനിടയിൽ ഹൃദയാഘാതം; അധ്യാപകൻ മരിച്ചു

ദമ്മാം: ഓണ്‍ലൈന്‍ വഴി ക്ലാസെടുക്കാന്‍ തുടങ്ങുന്നതിനിടെ സൗദി അറേബ്യയില്‍ യുവ അധ്യാപകന്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കിഴക്കന്‍ പ്രവിശ്യയിലെ അബൂസുഫ്യാന്‍ അല്‍ഹാരിഥ് സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ സഅദ് അല്‍നാസറാണ് മരിച്ചിരിക്കുന്നത്.

നെഞ്ചുവേദനയുണ്ടായതോടെ ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിനിടെ കുഴഞ്ഞുവീഴുകയായിരുന്നു ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. ഓണ്‍ലൈന്‍ ക്ലാസില്‍ സ്ക്രീനില്‍ അധ്യാപകനെ കാണാതായതോടെ സ്കൂളിലെ പ്രിന്‍സിപ്പാള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കള്‍ മരണവിവരം അറിയിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button