Latest NewsNewsIndia

ബംഗാളിൽ കള്ളവോട്ട് തടയാൻ കർശന ഇടപെടൽ ആവശ്യപ്പെട്ട് ബിജെപി

കൊൽക്കത്ത : ബംഗാളിൽ കള്ളവോട്ട് തടയാനൊരുങ്ങി ബിജെപി. ഇതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരിക്കുകയാണ് ബിജെപി.തെരഞ്ഞെടുപ്പിന് 15 ദിവസം മുൻപ് സംസ്ഥാനത്ത് കേന്ദ്ര സേനയെ വിന്യസിക്കണമെന്നും കത്തിൽ പറയുന്നു.

ഒപ്പം പ്രശ്ന ബാധിത പോളിംഗ് സ്റ്റേഷനുകളിൽ തത്സമയ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തണമെന്നും അതിന്റെ ഫൂട്ടേജ് ആവശ്യപ്പെടുന്ന എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ലഭ്യമാക്കണമെന്നും ബിജെപി കത്തിൽ ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമസമാധാന നില തകർന്നെന്നും പൊലീസ് തൃണമൂൽ കോൺഗ്രസിന്റെ ഭാഗമായി അധപതിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സിവിൽ സർവീസിനെ പോലും മമത സർക്കാർ സ്വന്തം താത്പര്യ പ്രകാരം വിഭജിച്ചെന്നും കത്തിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button