തൊടുപുഴ: ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ചു കഴിക്കുകയുണ്ടായി. സംഭവത്തിൽ അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തിരിക്കുന്നു.
ബുധനാഴ്ച രാത്രിയാണ് മാങ്കുളം സ്വദേശി വിനോദിന്‍റെ നേതൃത്വത്തിൽ ആണ് പുലിയെ പിടിക്കുകയുണ്ടായത്. കെണിവച്ചാണ് ആറ് വയസുള്ള പുള്ളിപ്പുലിയെ ഇവർ പിടിച്ചത്. ഇന്നലെയാണ് തോലുരിച്ച് ഇറച്ചി കറിയാക്കിയത്. പത്തുകിലോയോളം ഇറച്ചിയെടുത്ത് ഇവർ കറിയാക്കി. തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റിവെക്കുകയുണ്ടായി. പുലിയുടെ അവശിഷ്ടങ്ങളും കറിയും വനംവകുപ്പ് കണ്ടെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പിന്റെ നടപടി.
Post Your Comments