ന്യൂഡല്‍ഹി : വാക്സിനെ കുറിച്ച് തെറ്റിദ്ധരിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ അജണ്ടകളുണ്ടെന്നും വാക്സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ചുരുക്കം ചിലരില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിനെ കുറിച്ച് തെറ്റിദ്ധരിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ കാരണം പലരും വാക്സിന്‍ എടുക്കാന്‍ മടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
” ആരോഗ്യ മേഖലയുടെ കണ്ണാടിയായാണ് ഈ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞം പ്രവര്‍ത്തിയ്ക്കുന്നത്. വിജയകരമായ വാക്സിനേഷനിലൂടെ പോളിയോ സ്മോള്‍പോക്സ് തുടങ്ങിയ മാരക രോഗങ്ങളെ ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് സമാനമായി കോവിഡിന്റേയും ശവപ്പെട്ടിയുടെ അവസാനത്തെ ആണിയാണ് ഈ വാക്സിനേഷന്‍ പരിപാടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു.
കോവാക്സിനും, കോവിഷീല്‍ഡും ഉപയോഗിയ്ക്കാന്‍ ഫലപ്രദമാണ്. എല്ലാ വാക്സിനേഷന്‍ പരിപാടിയേയും പോലെ ചുരുക്കം ചില പാര്‍ശ്വഫലങ്ങള്‍ ഇതിനും ഉണ്ടാവുന്നത് സ്വാഭാവികമാണ്. ചെറിയ പനിയോ നീര്‍വീക്കമോ ഉണ്ടാവുന്നത് സ്വാഭാവികമാണ്.” – കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി.
Post Your Comments