മാലി : കൊറോണ പ്രതിരോധ വാക്സിന്‍ എന്ന മഹത്തായ സമ്മാനം നല്‍കിയതിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് മാലിദ്വീപ്. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോളിയാണ് ഇന്ത്യയ്ക്കും കേന്ദ്ര സര്‍ക്കാരിനും നന്ദി അറിയിച്ചത്. ഇത്തരമൊരു മഹത്തരമായ സമ്മാനം നല്‍കിയതിന് ഇന്ത്യന്‍ സര്‍ക്കാരിനും പ്രധാനമന്ത്രിയ്ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. വാക്സിന്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യാശകള്‍ നല്‍കുന്നുവെന്ന് ഇബ്രാഹിം മുഹമ്മദ് സോളി വ്യക്തമാക്കി. 100,000 കൊറോണ വാക്സിന്‍ ഡോസുകളാണ് ഇന്ത്യ മാലിദ്വീപിന് നല്‍കിയത്.
മാലിദ്വീപ് വിദേശകാര്യ മന്ത്രി അബ്ദുള്ള സഹീദും ഇന്ത്യയ്ക്ക് നന്ദി രേഖപ്പെടുത്തി. നരേന്ദ്ര മോദിയ്ക്കും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും അഭിനന്ദനം അറിയിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡ് വാക്സിന്റെ 100,000 ഡോസുകള്‍ മാലിദ്വീപിന് ലഭിച്ചു. ഇതോടെ ഇന്ത്യയില്‍ നിന്നും വാക്സിന്‍ സ്വീകരിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി മാലിദ്വീപ് മാറിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Post Your Comments