Latest NewsKeralaNewsCrime

വീട് കുത്തിത്തുറന്ന് 63 പവൻ സ്വർണവും ഡയമണ്ടും മോഷ്ടിച്ചു

തൃശൂർ: വലപ്പാട് വീട് കുത്തിത്തുറന്നു വൻ കവർച്ച. 63 പവൻ സ്വർണവും ഡയമണ്ടും മോഷ്ടിച്ചിരിക്കുന്നു. വലപ്പാട് സ്വദേശി ജോർജിന്‍റെ വീട്ടിലാണ് കവർച്ച നടന്നിരിക്കുന്നത്. ബുധനാഴ്ച്ച ഉച്ചക്ക് 11.30 ഓടെ ജോർജും കുടുംബവും ഏങ്ങണ്ടിയൂരുള്ള ബന്ധു വീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച നടന്നിരിക്കുന്നത്. വീട്ടിൽ തിരിച്ചെത്തി നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം അറിയുന്നത്. മരുമകൾ റിനിയുടെ 60 പവനും, മകൾ റോസ് മേരിയുടെ ഒരു ഡയമണ്ടും ഉൾപ്പെടെ 63 പവന്‍റെ ആഭരണങ്ങളാണ് മോഷ്ടാക്കൾ കൊണ്ട് പോയത്.

സംഭവത്തെത്തുടർന്ന് ഇരിഞ്ഞാലക്കുട ഡി.വൈ.എസ്.പി ടി.ആർ രാജേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button