ഹൈദരാബാദ്: 13കാരനെ സ്വന്തം പിതാവ് തീകൊളുത്തി കൊന്നു. സെക്കന്തരാബാദിൽ ആണ് ചരൺ എന്ന ബാലനെ പിതാവ് ടർപെന്റൈൻ ഒഴിച്ച് തീകൊളുത്തി ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ ചരണിനെ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു ഉണ്ടായത്. കുട്ടി പഠിക്കാത്തതിനാലാണ് പിതാവ് തീ കൊളുത്തിയതെന്നാണ് വിവരം ലഭിക്കുന്നത്. പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി.
Post Your Comments