
തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത സഹോദരിമാരെ വീട്ടിലെ സഹായി പീഡിപ്പിച്ചു. ആറും ഒൻപതും വയസുള്ള പെൺകുട്ടികളാണ് പീഡനത്തിനിരയായത്. സംഭവത്തിൽ മുരുക്കുംപുഴ സ്വദേശി വിക്രമന് (60) നെ പോക്‌സോ വകുപ്പ് പ്രകാരം മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു.
അമ്മ വിദേശത്തുള്ള കുട്ടികൾ അമ്മൂമ്മയുടെ കൂടെയാണ് താമസിച്ചിരുന്നത്. അമ്മൂമ്മയുടെ വീട്ടിൽ സഹായിയായി വരുന്നയാളാണ് വിക്രമൻ. കഴിഞ്ഞ രണ്ടു മാസത്തോളമായി ഇയാൾ പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായാണ് പൊലീസ് പറയുന്നത്.
അയൽക്കാരോട് പെൺകുട്ടികൾ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചൈള്‍ഡ് ലൈന്‍ അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടികള്‍ ദുരനുഭവം വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Post Your Comments