
അബുദാബി: മയക്കുമരുന്ന് കൈവശം വെച്ചതിനും വില്പന നടത്തിയതിനും പ്രവാസിക്ക് ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ച കീഴ്കോടതി നടപടി യുഎഇ ഫെഡറല്‍ സുപ്രീം കോടതി ശരിവയ്ക്കുകയുണ്ടായി. വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന് ഹാഷിഷ് വില്പന നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാള്‍ മയക്കുമരുന്ന് കൈവശം വെച്ചിട്ടുണ്ടെന്നും വില്പന നടത്തുന്നുണ്ടെന്നും രഹസ്യ വിവരം ലഭിച്ച പൊലീസ് അന്വേഷിച്ചെത്തി പിടികൂടുകയാണ് ഉണ്ടായത്.
മയക്കുമരുന്ന് ആവശ്യമുണ്ടെന്ന വ്യാജേന ഒരു പൊലീസ് ഉദ്യോഗസ്ഥന് പ്രതിയെ ബന്ധപ്പെടുകയായിരുന്നു ഉണ്ടായത്. ചര്‍ച്ചക്കൊടുവില്‍ 500 ദിര്‍ഹത്തിന് ഹാഷിഷ് വില്പന നടത്തി.
Post Your Comments