
റിപ്പബ്ലിക്ക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കാണാനുള്ള അവസരം ലഭിച്ചിരിക്കുകയാണ് കണ്ണൂരിലെ ദമ്പതികൾക്ക്. ഇരിട്ടി വള്ള്യാട്ട് കോട്ടക്കുന്ന് കോളനിയിലെ 28-കാരനായ കെ. അജിത്തിനും ഭാര്യ രമ്യ രവിയ്ക്കുമാണ് പ്രധാനമന്ത്രിയെ നേരിൽ കാണാന്‍ അവസരം ലഭിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ഭാഗ്യദമ്പതികളുടെ സന്തോഷത്തിൽ പങ്കാളിയാകുന്നത്.
അവിചാരിതമായി കൈവന്ന ഭാഗ്യത്തിന്റെ സന്തോഷത്തിലാണ് ഇരുവരും. രാജ്യതലസ്ഥാനത്ത് റിപ്പബ്ലിക്ദിന പരിപാടിയില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തുനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഭാഗ്യദമ്പതിമാരാണ് ഇവര്‍. പരേഡില്‍ പങ്കെടുക്കുന്നതിനോടൊപ്പം രാഷ്‌ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാനും സംസാരിക്കാനുമുള്ള അവസരവും ഇവർക്ക് ലഭിച്ചിട്ടുണ്ട്. രാഷ്‌ട്രപതിയോടൊപ്പം വിരുന്നിൽ പങ്കെടുക്കാനും ഇവർ ഒരുങ്ങുകയാണ്.
Also Read: ഭരണ തുടര്‍ച്ചയ്ക്കായി സി പി എം മതങ്ങളെ തമ്മിലടിപ്പിക്കരുത്; കെ മുരളീധരൻ
ഇക്കുറി സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുക്കാൻ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി പട്ടികവര്‍ഗ്ഗ ദമ്പതിമാരെയാണ് തിരഞ്ഞെടുത്തത്. കേരളത്തില്‍നിന്ന് പണിയവിഭാഗത്തില്‍പ്പെട്ട അജിത്തിനെയും ഭാര്യയെയുമാണ് തിരഞ്ഞെടുത്തത്. ഇരിട്ടി പ്രീമെട്രിക് ഹോസ്റ്റലിലെ താത്‌കാലിക വാച്ച്‌മാനാണ് അജിത്ത്. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ദമ്പതിമാർ അപേക്ഷ അയക്കാൻ അറിയിപ്പ് ലഭിച്ചപ്പോൾ അജിത്തും ഭാര്യയും ആദ്യം തന്നെ മുന്നോട്ട് വരികയായിരുന്നു. ഇന്നലെ കണ്ണൂരില്‍ നിന്നും തിരിച്ച ഇവര്‍ ഇന്ന് തിരുവനന്തപുരത്ത് നിന്ന് വിമാനത്തില്‍ ദില്ലിയിലേക്കു പറക്കും.
Post Your Comments