COVID 19NattuvarthaLatest NewsNews

കാസർഗോഡ് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം

കാസര്‍കോട്: ജില്ലയില്‍ 87 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നു. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25601 ആയി ഉയർന്നിരിക്കുകയാണ്. ചികിത്സയിലുണ്ടായിരുന്ന 60 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 842 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6400 പേര്‍ ആണ്;

വീടുകളില്‍ 6029 പേരും സ്ഥാപനങ്ങളില്‍ 371 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6400 പേരാണ്. പുതിയതായി 316 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1125 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 285 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 531 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 64 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിക്കുകയുണ്ടായി. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 67 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-13
ബദിയഡുക്ക-1
ബളാല്‍-4
ബേഡഡുക്ക-4
ചെമ്മനാട്-2
ചെറുവത്തൂര്‍-3
ഈസ്റ്റ് എളേരി-4
എന്‍മകജെ-1
കാഞ്ഞങ്ങാട്-8
കാറഡുക്ക-1
കാസര്‍കോട്-2
കയ്യൂര്‍ ചീമേനി-6
കിനാനൂര്‍ കരിന്തളം-4
കോടോം ബേൂളൂര്‍-1
കുറ്റിക്കോല്‍-3
മടിക്കൈ-2
മംഗല്‍പാടി-1
മീഞ്ച-1
നീലേശ്വരം-2
പൈവളിഗ-2
പളളിക്കര-4
പനത്തടി-1
പുല്ലൂര്‍ പെരിയ-5
തൃക്കരിപ്പൂര്‍-2
ഉദുമ-1
വെസ്റ്റ് എളേരി-9

കോവിഡ് ഭേദമായവരുടെ വിവരങ്ങള്‍:

അജാനൂര്‍-1
ബളാല്‍-4
ചെറുവത്തൂര്‍-1
ഈസ്റ്റ് എളേരി-8
കളളാര്‍-1
കാഞ്ഞങ്ങാട്-3
കയ്യൂര്‍ ചീമേനി-8
കിനാനൂര്‍ കരിന്തളം-1
കോടോം ബേളൂര്‍-9
മധൂര്‍-2
മടിക്കൈ-7
മഞ്ചേശ്വരം-2
നീലേശ്വരം-3
പളളിക്കര-1
തൃക്കരിപ്പൂര്‍-1
ഉദുമ-1
വലിയപ്പറമ്പ-1
വെസ്റ്റ്് എളേരി-4

മറ്റ് ജില്ല

ചാത്തമങ്കലം-1
കുളിക്കല്ലൂര്‍-1

shortlink

Related Articles

Post Your Comments

Related Articles


Back to top button