മൂന്നാർ : ഇടമലക്കുടിയിൽ കാട്ടാനക്കൂട്ടം രണ്ടു വീടുകൾ തകർത്തു.ഇടമലക്കുടി പഞ്ചായത്തിലെ ഷെഡുകുടിയിൽ മഹാദേവി, സരോജിനി, കണ്ടത്തിൻ കുടിയിൽ ശ്രീധരൻ, രമണി എന്നിവരുടെ വീടുകളാണ് പൂർണമായി തകർത്തത്. ഷെഡുകുടി, തേൻപാറ കുടി എന്നിവിടങ്ങളിലെ ആദിവാസി ക്ഷേത്രങ്ങളും ഷെഡുകുടിയിൽ ധർമേന്ദ്രന്റെ വീടും ഭാഗികമായി തകർത്തു.
തിങ്കളാഴ്ച രാത്രിയിലാണ് എട്ടോളം വരുന്ന കാട്ടാനകൾ ആക്രമണം നടത്തിയത്. രാത്രിയിൽ കാട്ടാനകളുടെ ബഹളം കേട്ട് വീടുകളിൽ ഉറങ്ങിയിരുന്ന ആദിവാസികൾ ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി ഇടമലക്കുടിയിൽ കാട്ടാന ശല്യം അതിരൂക്ഷമാണ്.
Post Your Comments