
ലോകത്ത് എല്ലാ കുട്ടികളും ജനിക്കുന്നത് മുസ്ലീമായിട്ടാണെന്ന് മുഹമ്മദ് നബി പറഞ്ഞതായി വിവാദ മതപ്രഭാഷകൻ സക്കീർ നായിക്. മുസ്ലീമായി ജനിക്കുന്ന കുട്ടികളെ അവരുടെ മാതാപിതാക്കളും അധ്യാപകരും സ്വാധീനിച്ച് വിഗ്രഹാരാധകരാക്കി മാറ്റി ഇസ്ലാമിൽ നിന്നും അവരെ പുറത്തേക്ക് കൊണ്ടുപോകുന്നുവെന്ന് സക്കീർ നായിക് പറഞ്ഞു.
‘എല്ലാ കുട്ടികളും മുസ്ലീമായി ജനിക്കുന്നു. അവൻ അല്ലാഹുവിനു കീഴ്‌പെടുന്നു. പിന്നീട് മാതാപിതാക്കൾ, അധ്യാപകർ എന്നിവർ കുട്ടിയെ സ്വാധീനിക്കുന്നു. അവൻ നേരായ പാതയിൽ തുടരാം അല്ലെങ്കിൽ വിഗ്രഹാരാധകനാകാം, അങ്ങനെയാണ് ഇസ്ലാമിൽ നിന്ന് പുറത്തുപോകുന്നത്’. സക്കീർ നായിക് പറയുന്നു.
ഹിന്ദു, ക്രിസ്ത്യൻ മത വിശ്വാസങ്ങളെ തള്ളിക്കളഞ്ഞായിരുന്നു സക്കീർ നായികിന്റെ പുതിയ പ്രസംഗം. ഇസ്ളാമിലേക്ക് മടങ്ങുമ്പോൾ അവൻ പഴയ രീതിയിലേക്ക് തിരികെ വരികയാണ്. അവൻ ജനിച്ച് വിണത് നേരായ പാതയിലായിരുന്നു, പിന്നീട് അവൻ തെറ്റായ പാതയിലേക്ക് പോയതാണ്. അവിടെ നിന്നും തിരിച്ചെത്തിയ അവൻ വീണ്ടും ശരിയായ വഴിയിലൂടെ സഞ്ചരിക്കുന്നു’ എന്നായിരുന്നു സക്കീർ നായികിന്റെ പ്രസ്താവന.
Post Your Comments