KeralaLatest NewsNews

കല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീകുമാര്‍ മേനോന്‍

തനിക്കെതിരെ കള്ളക്കേസ് നല്‍കി

തൃശൂര്‍ : കല്യാണ്‍ ജ്വല്ലേഴ്സിനെതിരെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. തനിക്കെതിരെ കള്ളകേസ് നല്‍കിയ കല്യാണിനെതിരെ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

കല്യാണ്‍ ജ്വല്ലേഴ്‌സ് ഡയറക്ടര്‍ രമേഷ്, ചീഫ് ജനറല്‍ മാനേജര്‍ ഷൈജു എന്നിവരെ പ്രതിയാക്കിയാണ് ശ്രീകുമാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. 10000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതു സംബന്ധിച്ച് പുറത്തു വന്ന വാര്‍ത്തകള്‍ക്കു പിന്നില്‍ വി.എ ശ്രീകുമാറാണ് എന്ന നിലയ്ക്ക് കല്യാണ്‍ ജ്വല്ലേഴ്‌സാണ് ആദ്യം ശ്രീകുമാറിന് എതിരെ പരാതി നല്‍കിയത്. എന്നാല്‍, ഈ കേസ് ആദ്യം അന്വേഷിച്ച തൃശൂര്‍ വെസ്റ്റ് സ്റ്റേഷനും കല്യാണിന്റെ ആവശ്യപ്പെട്ടതനുസരിച്ച് പിന്നീട് ഈസ്റ്റ് പൊലീസും നടത്തിയ അന്വേഷണത്തിലും ശ്രീകുമാറിന് പങ്കില്ലെന്ന് വ്യക്തമായി.

വാര്‍ത്തകള്‍ പരന്നതിനെ തുടര്‍ന്ന് 10 കോടി രൂപയോളം വരുന്ന കരാറുകള്‍ മുടങ്ങി. കള്ളക്കേസ് നല്‍കിയതില്‍ ക്ഷമാപണം ചോദിച്ചു കൊണ്ട് കല്യാണ്‍ ജ്വല്ലേഴ്‌സ് മലയാളം, ഇംഗ്ലീഷ് പത്രങ്ങളിലൂടെ മാപ്പ് എഴുതി പ്രസിദ്ധീകരിക്കണം, പേരിനും പ്രശസ്തിക്കുമുണ്ടായ അപമാനം സാമ്പത്തിക നഷ്ടം തുടങ്ങിയവ പരിഹണിച്ച് 1 കോടി രൂപ കല്യാണ്‍ ശ്രീകുമാറിന് നല്‍ണം- നിയമ നടപടികളുടെ ആരംഭമായി അഡ്വ. പി ഗോപിനാഥ് വഴി കല്യാണിന് അയച്ച വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.

കല്യാണ്‍ ജ്വല്ലേഴ്‌സ് , എസ്ബിഐ ഉള്‍പ്പടെയുള്ള ബാങ്കുകളില്‍ നിന്നും പതിനായിരം കോടിയോളം വായ്പ്പ എടുത്തിട്ടുണ്ടെന്നും ഇങ്ങനെ വായ്പ്പ എടുത്തത് വേണ്ടത്ര ആസ്തി ഈടു നല്‍കാതെയായിരുന്നു എന്നുമായിരുന്നു പുരത്തുവന്ന വാര്‍ത്ത. സിനിമാ- പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, മാധ്യമപ്രവര്‍ത്തകന്‍ എറണാകുളം പൊന്നുരുന്നി കുടിലില്‍പറമ്പില്‍ മാത്യു സാമുവല്‍, റെഡ്പിക്‌സ് 24 സെവന്‍ യുട്യൂബ് ചാനല്‍ എന്നിവര്‍ക്കെതിരെയാണ് കല്യാണ്‍ പരാതി നല്കിയത്.

ജ്വല്ലറിക്കെതിരെയുള്ള 10,000 കോടി തട്ടിപ്പ് കേസ് എന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ ജ്വല്ലറിക്കു രണ്ടുകോടി രൂപയുടെ നഷ്ടമുണ്ടായെന്നും ജ്വല്ലറിയുടെ ചീഫ് ജനറല്‍ മാനേജര്‍ ഷൈജു തോമസ് നല്‍കിയ പരാതിയില്‍ പറയുന്നു. ജ്വല്ലറിയുടെ പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്ന ശ്രീകുമാര്‍ മേനോനെ അതില്‍നിന്ന് ഒഴിവാക്കിയതിലുള്ള വൈരാഗ്യം മൂലമാണു പ്രചാരണമെന്നും കേസില്‍ പറഞ്ഞിരുന്നു.

കല്യാണിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചെല്ലാം സംശയം ഉയര്‍ത്തുന്നു. അമിതാഭ് ബച്ചനെ പോലുള്ള വിവിഐപികളെ ബ്രാന്‍ഡ് അംബാസിഡറാക്കുന്നു. ഇതിനെല്ലാം പണം കണ്ടെത്തുന്നത് ലോണിലൂടേയും. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് ദീപാവലി പാര്‍ട്ടികള്‍ നടത്തുന്നു. കച്ചവടം നഷ്ടമായാല്‍ ഈ കൊടുത്ത പണം എങ്ങനെ തിരിച്ചു പിടിക്കാന്‍ ബാങ്കിന് കഴിയുമെന്നാണ് ഉയരുന്ന ചോദ്യം. ഏറെ ദുരൂഹമാണ് കച്ചവടെന്നും തെഹല്‍ക്കയുടെ മുന്‍ മാനേജിങ് എഡിറ്റര്‍ കൂടിയായ മാത്യു സാമുവല്‍ വീഡിയോയില്‍ ആരോപിച്ചിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് പരാതിയും കേസും ആയത്.

മാത്യു സാമുവലിനെ കൊണ്ട് വാര്‍ത്ത ചെയ്യിച്ചത് പുഷ് ശ്രീകുമാര്‍ ആയിരുന്നു എന്നായിരുന്നു പൊലീസില്‍ കല്യാണ്‍ പരാതിപ്പെട്ടത്. എന്നാല്‍, പൊലീസ് അന്വേഷണത്തില്‍ ശ്രീകുമാറിനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതോടെയാണ് അദ്ദേഹം കല്യാണിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

 

 

 

shortlink

Related Articles

Post Your Comments


Back to top button