KeralaLatest NewsIndia

കല്യാണ്‍ കവര്‍ച്ചയ്ക്കു പിന്നില്‍ കോടാലി ശ്രീധരനോ? ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: കല്യാണ്‍ ജ്വല്ലറിയുടെ ഒരു കോടി രൂപ വില വരുന്ന സ്വര്‍ണം കോയമ്പത്തൂരില്‍ വെച്ചു തട്ടിയെടുത്തത് ഹൈവേ കൊള്ളക്കാരന്‍ കോടാലി ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചു. കൊള്ള സംഘത്തിലുണ്ടായുരുന്ന കോടാലി ശ്രീധരന്റെ അനുയായി മലപ്പുറം വള്ളാമ്പുറം സ്വദേശിക്കായി കോയമ്പത്തൂര്‍ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം തിരച്ചില്‍ തുടങ്ങി.

തിങ്കളാഴ്ച ഉച്ചയോടെയാണ് കോയമ്പത്തൂരിനും വാളയാറിനും ഇടയില്‍വെച്ച് വാഹനം അക്രമിച്ച് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തത്. ചാവടി പെട്രോള്‍ പമ്പിനു സമീപത്തുവെച്ച് ജ്വല്ലറി ജീവനക്കാര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിപ്പിച്ചാണ് സ്വര്‍ണവും കാറും തട്ടിയെടുത്തത്. വാളയാറിലെ ചെക്ക് പോസ്റ്റ് വഴി കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊള്ളസംഘത്തെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. ഹവാല കുഴല്‍പ്പണ കടത്ത് സംഘങ്ങളെ അക്രമിച്ചു പണം തട്ടിയെടുക്കുന്ന കോടാലി ശ്രീധരന്റെ നേതൃതൃത്തിലുള്ള സംഘമാണ് കൊള്ളയ്ക്കു പിന്നിലെന്നാണ് സൂചന. കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി സമാനമായ നിരവധി കേസുകളില്‍ പ്രതിയാണ് കോടാലി ശ്രീധരന്‍.

മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഷംസുദ്ദീന്‍ എന്ന നാണിയെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ മലപ്പുറത്തെയും കോഴിക്കോട്ടെയും ഹവാല സംഘങ്ങളെ കാണിച്ചാണ് ഷംസുദ്ദീന്‍ ശ്രീധരന്റെ സംഘത്തിപ്പെട്ടയാളാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളില്‍ കോയമ്പത്തൂര്‍ എസ്. പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം തിരച്ചില്‍ തുടങ്ങി.

കവര്‍ച്ചക്കാര്‍ തട്ടിയെടുത്ത കാര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ കറുപ്പന്‍കരയെന്ന സ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു. കോടാലി ശ്രീധരന്‍ പ്രതിയായിട്ടുള്ള സമാന കേസുകളില്‍ തട്ടിയെടുത്ത വാഹനങ്ങളും ഇവിടെയായിരുന്നു ഉപേക്ഷിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button