Latest NewsNews

ഉത്തര്‍പ്രദേശില്‍ പ്രിയങ്കഗാന്ധിയുടെ ചിത്രങ്ങളുള്ള കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്

ലക്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയുടെ ചിത്രങ്ങളുള്ള കലണ്ടര്‍ വിതരണവുമായി കോണ്‍ഗ്രസ്. പത്ത് ലക്ഷം കലണ്ടറുകളാണ് സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളിലും നഗരങ്ങളിലും കോണ്‍ഗ്രസ് വിതരണം ചെയ്യുന്നത്.

12 പേജുള്ള കലണ്ടറില്‍ പ്രിയങ്കയുടെ നിരവധി ചിത്രങ്ങളാണ് ഉള്ളത്. പ്രിയങ്ക രാഷ്ട്രീയ രംഗത്ത് സജീവമായതിന് പിന്നാലെയുള്ളവായാണ് കലണ്ടറിലെ ചിത്രങ്ങള്‍ ഏറെയും. അമേഠിയിലെ സോനാഭദ്രയിലെ ആദിവാസി സ്ത്രീകള്‍ക്കൊപ്പം യോഗത്തില്‍ പങ്കെടുക്കുന്നത്, ജ്ജൈനിലെ മഹാക്കല്‍ അമ്പലത്തില്‍ പ്രാര്‍ത്ഥന നടത്തുന്നത്, ലക്‌നൗവിലെ ഗാന്ധി ജയന്തി ആഘോഷവും ഉൾപ്പെടെ 12 ചിത്രങ്ങളാണ് കലണ്ടറിൽ ഉള്ളത്.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയെ സജീവമാക്കുന്നതിന്റെ ഭാഗമായാണ് കലണ്ടര്‍ ഇറക്കിയതെന്നും സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കലണ്ടര്‍ എത്തിക്കുമെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button