Latest NewsNewsInternational

ട്രംപിന്​ വിദേശത്തും കാത്തിരിക്കുന്നത്​ ‘എട്ടിന്‍റെ പണി’; പകരം വീട്ടി ചൈന

ബൈഡന്‍റെ അധികാരാരോഹണ ചടങ്ങ്​ പൂര്‍ത്തിയായി 15 മിനിറ്റിനിടെ ഉത്തരവ്​ പുറത്തിറങ്ങിയതായി ബ്ലൂബര്‍ഗ്​ റിപ്പോര്‍ട്ട്​ പറയുന്നു.

ബെയ്​ജിങ്​: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട്​ പകരം വീട്ടി ചൈന. മുന്‍ വിദേശകാര്യ സെക്രട്ടറി മൈക്​ പോംപിയോ ഉള്‍പെടെ 28 ട്രംപ്​ വിശ്വസ്​തരെ ചൈന വിലക്കി. രാജ്യത്തിന്‍റെ പരമാധികാരത്തിനുമേല്‍ കടന്നുകയറിയവര്‍ക്കെതിരെയാണ്​ നടപടിയെന്നും ഇവര്‍ക്ക്​ ചൈനയില്‍ മാത്രമല്ല, ഹോങ്​കോങ്​, മക്കാവു എന്നിവിടങ്ങളിലും പ്രവേശിക്കാനാകില്ലെന്നും ബൈഡന്‍ 46ാമത്​ അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റയുടന്‍ ബെയ്​ജിങ്​ പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ പറയുന്നു. ബൈഡന്‍റെ അധികാരാരോഹണ ചടങ്ങ്​ പൂര്‍ത്തിയായി 15 മിനിറ്റിനിടെ ഉത്തരവ്​ പുറത്തിറങ്ങിയതായി ബ്ലൂബര്‍ഗ്​ റിപ്പോര്‍ട്ട്​ പറയുന്നു.

എന്നാൽ ട്രംപിന്‍റെ സാമ്പത്തിക ഉപദേഷ്​ടാവ്​ പീറ്റര്‍ നവാരോ, ​ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ റോബര്‍ട്ട്​ ഒബ്രിയന്‍, മുതിര്‍ന്ന പൂര്‍വേഷ്യ നയതന്ത്രജ്​ഞന്‍ ഡേവിഡ്​ സ്റ്റില്‍വെല്‍, ​ദേശീയ സുരക്ഷ ഡെപ്യൂട്ടി ഉപദേഷ്​ടാവ്​ മാത്യു പോട്ടിങ്​ഗര്‍, ആരോഗ്യ, അവശ്യ സേവന സെക്രട്ടറില അലക്​സ്​ അസര്‍, സാമ്ബത്തിക വികസന അണ്ടര്‍ സെക്രട്ടറി കീത്ത്​ ക്രാച്ച്‌​, യു.എന്‍ അംബാസഡര്‍ കെല്ലി ക്രാഫ്​റ്റ്​, ദേശീയ സുരക്ഷാ ഉപദേഷ്​ടാവായിരുന്ന ജോണ്‍ ബോള്‍ട്ടണ്‍, ചീഫ്​ സ്​ട്രാറ്റജിസ്റ്റ്​ സ്റ്റീവ്​ ബാനണ്‍ എന്നിവരും വിലക്ക്​ നേരിടുന്നവരില്‍ പെടും.

Read Also: ‘ഒരു സ്വേച്ഛാധിപതിയുടെ വിടവാങ്ങൽ’; ട്രംപിന്റെ പടിയിറക്കത്തിൽ ഇറാൻ

പുതിയ നീക്കം ഇവര്‍ക്ക്​ കാര്യമായ ‘പരിക്ക്​’ ഏല്‍പിക്കില്ലെങ്കിലും ട്രംപിനോടും മുന്‍ ഭരണകൂടത്തോടുമുള്ള ചൈനയുടെ ശത്രുത കൂടുതല്‍ പരസ്യമാക്കും. ‘അന്ത്യനാളിലെ കോമാളി’യാണ്​ പോംപിയോയെന്ന്​ നേരത്തെ ചൈനീസ്​ വിദേശകാര്യ സെക്രട്ടറി കുറ്റപ്പെടുത്തിയിരുന്നു. നേരത്തെ ചൈനയിലെ മുതിര്‍ന്ന ​ഉദ്യോഗസ്​ഥര്‍ക്ക്​ ട്രംപ്​ ഭരണകൂടം വിലക്കേര്‍പെടുത്തിയിരുന്നു. ടിബറ്റ്​, തായ്​വാന്‍, ഹോങ്​കോങ്​, ദക്ഷിണ ചൈന കടല്‍ എന്നിവിടങ്ങളിലെ നിയമവിരുദ്ധ ഇടപെടല്‍ ആരോപിച്ചായിരുന്നു നടപടി. ട്രംപും ചൈനയും തമ്മിലെ അസ്വാരസ്യങ്ങള്‍ രണ്ടര ലക്ഷം അമേരിക്കക്കാര്‍ക്ക്​ തൊഴില്‍ നഷ്​ടപ്പെടുത്തിയിരുന്നതായി റോയിട്ടേഴ്​സ്​ റിപ്പോര്‍ട്ട്​ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button