Latest NewsNewsInternational

‘ഒരു സ്വേച്ഛാധിപതിയുടെ വിടവാങ്ങൽ’; ട്രംപിന്റെ പടിയിറക്കത്തിൽ ഇറാൻ

ട്രംപ് തന്റെ ഭരണകാലത്തിലുടനീളം ഇറാനെ പരമാവധി സമ്മര്‍ദത്തിലാക്കുന്ന നീക്കങ്ങളാണ് നടത്തിയത്.

ടെഹ്‌റാന്‍: പ്രസിഡന്റ് ഭരണത്തില്‍ നിന്നും പടിയിറങ്ങിയ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച്‌ ഇറാന്‍. ‘സ്വേച്ഛാധിപതിയുടെ വിടവാങ്ങലെന്നാണ്’ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി ട്രംപിന്റെ പടിയിറക്കത്തെ വിശേഷിപ്പിച്ചത്. ‘ഒരു സ്വേച്ഛാധിപതിയുടെ ഭരണകാലം ഇന്ന് അവസാനിക്കുകയാണ്, ആപത്കരമായ ആ ഭരണകാലത്തിന്റെ ഒടുവിലെ ദിവസമാണ് ഇന്ന്’ മന്ത്രിസഭയോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പ്രതികരിച്ചു.

എന്നാൽ അനീതിയും അഴിമതിയുമായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലമത്രയും നിഴലിച്ചത്. സ്വന്തം ജനങ്ങള്‍ക്കും ലോകത്തിനും പ്രശ്‌നങ്ങളുണ്ടാകാന്‍ അദ്ദേഹം കാരണക്കാരനായതായും റുഹാനി ആരോപിച്ചു. ട്രംപ് തന്റെ ഭരണകാലത്തിലുടനീളം ഇറാനെ പരമാവധി സമ്മര്‍ദത്തിലാക്കുന്ന നീക്കങ്ങളാണ് നടത്തിയത്. ഇത് ഇറാനെ സാമ്പത്തികമായി തളര്‍ത്തിയിരുന്നു. 2018ല്‍ ഇറാനുമായുള്ള ആണവ ഉടമ്പടിയില്‍നിന്നും പിന്നോട്ടു പോയ ട്രംപ് ഇറാനെതിരെ ഉപരോധങ്ങള്‍ ഏര്‍പെടുത്തിയത് ആ രാജ്യത്തിനെ സമ്പന്ധിച്ചിടത്തോളം വലിയ തിരിച്ചടി ആയിരുന്നു.

Read Also: പാർലമെന്റിൽ നിന്നും മഹാത്മാ ​ഗാന്ധി പ്രതിമ നീക്കി

അതേസമയം ഇറാന്റെ എണ്ണക്കച്ചവടവും രാജ്യാന്തര വാണിജ്യ ബന്ധങ്ങളും ഉന്നമിട്ടായിരുന്നു യുഎസിന്റെ നീക്കങ്ങള്‍. 2015ല്‍ ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് ലോകരാജ്യങ്ങളുമായി ഇറാന്‍ ആണവ ഉടമ്പടിയിലെത്തുന്നത്. ട്രംപിന്റെ നയങ്ങള്‍ ഇറാനെ ‘കൂടുതല്‍ അപകടകാരികളാക്കിയെന്ന്’ ബൈഡന്റെ സ്റ്റേറ്റ് സെക്രട്ടറിയായി തിരഞ്ഞെടുത്ത ആന്റണി ബ്ലിങ്കന്‍ നേരത്തേ പ്രതികരിച്ചിരുന്നു. കരാറിലേക്കു തിരികെയെത്താനാണ് യുഎസിനു താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഉപരോധങ്ങള്‍ ആദ്യം നീക്കണമെന്നാണ് ഇറാന്റെ ആവശ്യം.

shortlink

Post Your Comments


Back to top button