KeralaLatest NewsNews

സ്ഥാനാർഥി ആക്കേണ്ടത് വ്യവസായിയെ; കാനം രാജേന്ദ്രന് ബിഷപ്പിന്റെ കത്ത്

ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ സഭ പിന്തുണയ്ക്കുമെന്നും കത്തിൽ

പാലക്കാട് : വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ മണ്ണാര്‍ക്കാട് വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യവുമായി സിപിഐക്ക് ബിഷപ്പിന്റെ കത്ത്. കഞ്ചിക്കോട്ടെ വ്യവസായി ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് നല്‍കിയ കത്തിലെ ആവശ്യം.

ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ സഭ പിന്തുണയ്ക്കുമെന്നും കത്തിൽ പറയുന്നു. ഐസക്ക് വര്‍ഗീസിന്റെ ബയോഡാറ്റയോടൊപ്പമാണ് ബിഷപ്പിന്റെ ശുപാര്‍ശക്കത്ത്. സഭയ്ക്ക് കാര്യമായ സ്വാധീനമുള്ള മേഖലയാണ് മണ്ണാര്‍ക്കാട്. സിപിഐ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button