ബംഗാളിൽ മമത സർക്കാരിന് തിരിച്ചടിയാവുകയാണ്. പാർട്ടിക്കകത്ത് ഉള്ളവരും അല്ലാത്തവരുമായ പ്രമുഖരെല്ലാം ഒറ്റക്കെട്ടായി ബിജെപിക്കൊപ്പം നിലയുറപ്പിക്കുകയാണ്. ഈ നീക്കത്തിൽ അടിതെറ്റി മമത. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ആദിത്യ ബിർല ഗ്രൂപ്പ് വൈസ് പ്രസിഡന്റ് രഞ്ജൻ ബാനർജിയും ബിജെപിയിൽ ചേർന്നു. കൊൽക്കത്തയിൽ വെച്ച് നടന്ന ചടങ്ങിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.
ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിൽ നന്ദി അറിയിക്കുന്നതായി അംഗത്വം സ്വീകരിച്ചശേഷം രഞ്ജൻ ബാനർജി പറഞ്ഞു. ബംഗാളിന്റെ വികസത്തിനായി കൂടുതൽ വ്യാവസായിക സംരംഭങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് രഞ്ജൻ ബാനർജി പറഞ്ഞു. ബംഗാളിനെ ഏറ്റവും മികച്ച സംസ്ഥാനമായി കാണാൻ ആഗ്രഹമുണ്ടെന്നും അതിനായി പ്രവർത്തിക്കാനുള്ള സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ധൂർത്തും അഴിമതിയുമാണ് നടക്കുന്നത്, സ്പീക്കർക്കെതിരെ വിമർശനം കടുപ്പിച്ച് രമേശ് ചെന്നിത്തല
കഴിഞ്ഞ ദിവസം നാട്യ ജില്ലയിലെ ശാന്തിപുര്‍ മണ്ഡലത്തില്‍ നിന്നുള്ള തൃണമൂല്‍ എംഎല്‍എ അരിന്ദം ഭട്ടാചാര്യയും ബിജെപിയില്‍ ചേർന്നിരുന്നു. തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക് തൃണമൂല്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്.
എന്നാൽ ബിജെപിയില്‍ ചേരേണ്ടവര്‍ക്ക് പാര്‍ട്ടി വിടാണെന്നും ബിജെപിക്ക് മുന്നില്‍ തലകുനിക്കില്ലെന്നും തൃണമൂല്‍ അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മമത സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 41 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറാണെന്ന് നേരത്തെ കൈലാഷ് വിജയ്‌വര്‍ഗീയ പറഞ്ഞിരുന്നു. ഇതോടെ മമത സര്‍ക്കാര്‍ താഴെ വീഴുമെന്നും എന്നാല്‍ ഇതില്‍ ആരെയൊക്കെ പാര്‍ട്ടിയില്‍ എടുക്കണമെന്ന കാര്യം നേതൃത്വം പരിശോധിക്കുകയാണെന്നും അദേഹം വ്യക്തമാക്കിയിരുന്നു.
Post Your Comments