കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ സുവേന്ദു അധികാരിയും മമതയുമായുള്ള വാക്പ്പോര് തുടരുന്നു. ബിജെപി ടിക്കറ്റിൽ നന്ദിഗ്രാമിൽ നിന്ന് ആര് മത്സരിച്ചാലും അവരെ ജയിപ്പിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞു. നന്ദിഗ്രാമിൽ നിന്നും മത്സരിക്കാൻ തീരുമാനിച്ചതായി മമത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്ഥാനാർത്ഥിക്ക് മുഴുവൻ പിന്തുണയുമായി അധികാരി രംഗത്തെത്തിയത്.
മമത വെറും 62,000 വോട്ടുകളിൽ അഭയം പ്രാപിച്ചാണ് മത്സരിക്കുന്നത്. എന്നാൽ ജയ് ശ്രീറാം വിളിക്കുന്ന 2.13 ലക്ഷം ആളുകളുടെ പിന്തുണ തനിക്കുണ്ടെന്ന് സുവേന്ദു അധികാരി പറഞ്ഞു. നന്ദിഗ്രാമിൽ നിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്ന ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments