COVID 19Latest NewsNewsInternational

മനുഷ്യ ദൈവം നല്‍കിയ അത്ഭുത ​മരുന്ന്​ കുടിച്ച മന്ത്രിക്ക് കോവിഡ്

കൊളംബോ : കോവിഡ് തടയുന്നതിന്​ മനുഷ്യ ദൈവം തയ്യാറാക്കിയ മരുന്ന്​ പരസ്യമായി കുടിച്ച മന്ത്രിയാണ്​ കോവിഡ് രോഗം ബാധിച്ച്‌​ ആശുപത്രിയിലായത്​. സ്വയം പ്രഖ്യാപിത വിശുദ്ധനായ ധമ്മിക ബന്ദാരയാണ്​ കഴിഞ്ഞ മാസം കോവിഡിന്​ മരുന്ന്​ കണ്ടെത്തിയെന്ന വാദവുമായി രംഗത്തുവന്നത്​.തുടര്‍ന്ന്​ ഇദ്ദേഹം താമസിക്കുന്ന മധ്യ ശ്രീലങ്കയിലെ ഗ്രാമത്തിലേക്ക്​ ആയിരങ്ങള്‍ ഒഴുകിയെത്തിയിരുന്നു.

Read Also : ലോകത്തെ കുടിയേറ്റങ്ങളിൽ ‍ ഏറ്റവും മുന്നിൽ ഇന്ത്യക്കാർ ; റിപ്പോർട്ട് കാണാം

ശ്രീലങ്കയിലെ വനിതാ-ശിശു വികസന മന്ത്രി പിയാല്‍ നിഷന്ത ഡി സില്‍വ വിശുദ്ധന്‍റെ മരുന്ന്​ പരസ്യമായി കുടിക്കുകയും മറ്റുള്ളവരെ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്​തത്.  ഇദ്ദേഹത്തോടൊപ്പം ശ്രീലങ്കയിലെ പല രാഷ്ട്രീയക്കാരും മരുന്നിനെപറ്റി പുകഴ്​ത്തി പറഞ്ഞിരുന്നു. ബന്ദാരയുടെ ഗ്രാമത്തില്‍ നിന്നുള്ള മറ്റൊരു രാഷ്ട്രീയക്കാരന്‍റെ കുടുംബാംഗങ്ങളും മരുന്നുകഴിക്കുകയും പിന്നീട്​ കോവിഡ്​ പോസിറ്റീവാകുകയും ചെയ്​തിട്ടുണ്ട്​. ഹിന്ദു ദേവതയായ കാളിയാണ് മരുന്നിന്‍റെ സൂത്രവാക്യം തനിക്ക് വെളിപ്പെടുത്തിയതെന്നാണ്​ ധമ്മിക ബന്ദാര പറയുന്നത്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button