Latest NewsNewsIndia

സമൂഹത്തിന്റെ നിതീക്കായി സ്വന്തം ജീവിതം സമർപ്പിച്ച വ്യക്തി ; ഗുരുഗോവിന്ദ് സിംഗിന് പ്രണാമങ്ങളർപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : സിഖ് ഗുരു ഗുരുഗോവിന്ദ് സിംഗിന്റെ സ്മരണയ്ക്ക് മുന്നിൽ പ്രണാമങ്ങളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രകാശ് പൂരബ് എന്ന പേരിൽ ആഘോഷിക്കുന്ന ജയന്തി ചടങ്ങിനായാണ് പ്രധാനമന്ത്രി ഗുരുദ്വാരയിലെത്തി പ്രണാമങ്ങളർപ്പിച്ചത്. ഗുരുഗോവിന്ദ സിംഗിന്റെ 350-ാം പ്രകാശ് പൂരബ് ദിനമാണ് സിഖ് സമൂഹം ഇന്ന് ആഘോഷിക്കുന്നത്.

”സമൂഹത്തിന്റെ നിതീക്കായി തന്റെ ജീവിതം സമർപ്പിച്ച വ്യക്തിത്വമാണ് സിഖ് ഗുരു ഗുരുഗോവിന്ദ് സിംഗ്. തന്റെ ആദർശത്തിനായി അചഞ്ചലനായി നിലകൊണ്ട വ്യക്തിത്വമാണ് ഗുരു ഗോവിന്ദ സിംഗ്. അദ്ദേഹത്തിന്റെ ധീരതയ്ക്കും ത്യാഗത്തിനും മുന്നിൽ വീണ്ടും ശിരസ്സ് നമിക്കുന്നു.’ നരേന്ദ്രമോദി ആശംസയായി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button