Latest NewsNews

മരിച്ചവരുടെ കുടുംബത്തിന് ധനസഹായം; ബംഗാളിലെ വാഹനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : പശ്ചിമ ബംഗാളിലേ ജാൽപൈഗുരിയിൽ ഉണ്ടായ വാഹനാപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഹനാപകടം അതീവ ദു:ഖകരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അപകടത്തിൽ മരിച്ചവർക്ക് 2 ലക്ഷം രൂപ ധന സഹായം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.

പരിക്കേറ്റവർക്ക് 50,000 രൂപയാണ് ധനസഹായം നൽകുക. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

 

ഇന്നലെയാണ്  മാരുതി കാറും പിക്കപ്പ് വാനും ട്രക്കും കൂട്ടിയിടിച്ച്   ബംഗാളിലെ ജാൽപൈഗുരി ജില്ലയിലെ ധപ്ഗുരിയിൽ അപകടമുണ്ടായത്. 13 പേർ അപകടത്തിൽ മരിച്ചു. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പുകമഞ്ഞ് കാരണം റോഡ് വ്യക്തമായി കാണാതിരുന്നതാണ് അപകടത്തിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button