തിരുവനന്തപുരം : ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ച് വരവിന് തുടക്കം കേരളത്തില്‍ നിന്നും ആരംഭിയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുള്ള ചുമതല ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു അദ്ദേഹം. എല്ലാവരും കഴിവിന്റെ പരമാവധി പ്രവര്‍ത്തിയ്ക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരെയുള്ള വിധിയെഴുത്ത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകണം. രൂപീകരിച്ച സമിതി ഏതെങ്കിലും വ്യക്തിയ്ക്ക് വേണ്ടിയുള്ളതല്ല. കൂട്ടായ്മയിലൂടെ യുഡിഎഫിന് വിജയിക്കുവാന്‍ വേണ്ടിയുള്ളതാണ്. എഐസിസിയുടെ പുതിയ തീരുമാനങ്ങള്‍ ഏതെങ്കിലും വ്യക്തിയ്ക്കുള്ള അംഗീകാരമല്ല. ഇക്കാര്യം പൂര്‍ണ അര്‍ത്ഥത്തില്‍ മാധ്യമങ്ങളില്‍ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൗജന്യ കിറ്റ് കൊടുക്കുന്നവര്‍ യുഡിഎഫിന്റെ സൗജന്യ റേഷന്‍ അട്ടിമറിക്കുകയായിരുന്നു. നാല് ലക്ഷത്തി ഇരുപത്തി ഒന്നായിരം വീടുകള്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വിവിധ പദ്ധതികളില്‍ പെടുത്തി പാവപ്പെട്ടവര്‍ക്ക് കൊടുത്തു. ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ചെറിയ കാര്യങ്ങള്‍ നടത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ മേനി നടിക്കുന്നു. യുഡിഎഫിന്റെ കാഴ്ചപ്പാട് വികസനം നടപ്പിലാക്കുക എന്നതാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Post Your Comments