ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് വാക്സിനേഷൻ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ 0.18 ശതമാനം പേർക്ക് മാത്രമാണ് പാർശ്വഫലമുണ്ടായതെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയുണ്ടായി. കൊവിഷീൽഡ്, കൊവാക്സിനും എന്നീ വാക്സിനുകൾ സുരക്ഷിതമാണെന്നും നിതി ആയോഗ് ചെയർമാൻ വി.കെ. പോൾ പറയുകയുണ്ടായി.
അതേസമയം ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം, വെറും 0.18 പേരിൽ മാത്രമാണ് ഇമ്യൂണൈസേഷന് ശേഷം പാർശ്വഫലങ്ങൾ ഉണ്ടായിട്ടുള്ളത്. ഇമ്യൂണൈസേഷനു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് 0.002 പേരെയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു.
Post Your Comments