COVID 19Latest NewsNewsIndiaInternational

ആറ് രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്‌സിൻ ഇന്ന് മുതൽ കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ

 

ന്യൂഡൽഹി : ആറ് രാജ്യങ്ങളിലേക്ക് ബുധനാഴ്ച മുതൽ കൊറോണ പ്രതിരോധ വാക്‌സിനായ കൊവിഷീൽഡ് ഇന്ത്യ കയറ്റി അയക്കും. ഭൂട്ടാൻ, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമാർ, സീഷെൽസ് എന്നീ രാജ്യങ്ങളിലേക്കാണ് വാക്‌സിൻ കയറ്റി അയക്കുന്നത്.

Read Also : വിഷ്ണുഭഗവാനെ ഈ മന്ത്രം ചൊല്ലി പ്രാര്‍ഥിച്ചാല്‍ 

ബുധനാഴ്ച മുതൽ കയറ്റുമതി ആരംഭിക്കുന്ന വിവരം കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് അറിയിച്ചത്. കൊവിഷീൽഡ് വാക്‌സിന്റെ നിയന്ത്രിത അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെ നിരവധി രാജ്യങ്ങൾ വാക്‌സിനായി ഇന്ത്യയോട് അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന പരിഗണിച്ചാണ് രാജ്യങ്ങൾക്ക് വാക്‌സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.

ശ്രീലങ്ക, അഫ്ഗാനിസ്താൻ, മൗറീഷ്യസ് എന്നീ രാജ്യങ്ങളും വാക്‌സിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. എന്നാൽ കയറ്റുമതിയ്ക്കായിവിവിധ ഏജൻസികളുടെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ഉടൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ആരംഭിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ആവശ്യപ്പെടുന്ന രാജ്യങ്ങൾക്കെല്ലാം വാക്‌സിൻ നൽകാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. ആഭ്യന്തര ഉപയോഗത്തിനും അന്താരാഷ്ട്ര ആവശ്യത്തിനുമുള്ള വാക്‌സിനുകൾ നിർമ്മിക്കാൻ ഇന്ത്യ പ്രാപ്തമാണ്. കൊറോണ ചികിത്സ കാര്യക്ഷമമാക്കുന്നതിനായി ഇന്ത്യ അയൽ രാജ്യങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button