പൂനെ : പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം ലഭിച്ചതോടെ ഭര്‍ത്താവിനെ തോളിലേറ്റി സന്തോഷ പ്രകടനം നടത്തിയിരിയ്ക്കുകയാണ് ഭാര്യ. പൂനെയിലെ പാലു ഗ്രാമത്തില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് രേണുക സന്തോഷ് ഗൗരവിന്റെ ഭര്‍ത്താവ് വിജയിച്ചത്. വാശിയേറിയ പോരാട്ടമായിരുന്നു സന്തോഷ് ഗൗരവും എതിര്‍ സ്ഥാനാര്‍ത്ഥിയും തമ്മില്‍ നടന്നത്. ഒടുവില്‍ ഫലം വന്നപ്പോള്‍ 221 വോട്ടിന് എതിര്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വിജയ ആഘോഷങ്ങള്‍ മാത്രമേ പാടുള്ളൂ എന്ന ജില്ലാ ഭരണകൂടത്തിന്റെ കര്‍ശന നിര്‍ദ്ദേശമുള്ളതിനാല്‍ രേണുക തന്നെ ഭര്‍ത്താവിന്റെ വിജയം ആഘോഷിയ്ക്കുകയായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരെയോ സുഹൃത്തുക്കളെയോ ഒന്നും രേണുക അന്വേഷിച്ചില്ല. ഭര്‍ത്താവിനെ സ്വന്തം ചുമലിലേറ്റി ഗ്രാമം മുഴുവന്‍ നടന്ന് ആഘോഷിച്ചു. ജക്മത്ത ദേവി ഗ്രാംവികാസ് പാനലിലാണ് സന്തോഷ് ഗൗരവ് മത്സരിച്ചത്. ഏഴില്‍ ആറ് സീറ്റും നേടി പാനല്‍ വിജയിക്കുകയും ചെയ്തു.
Post Your Comments