Latest NewsKeralaNewsCrime

10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം

കൊല്ലം: അഞ്ചലിൽ 10 വയസുകാരിക്ക് നേരെ പിതാവിന്റെ ലൈംഗിക അതിക്രമം. കൊല്ലം ഏറം സ്വദേശിയായ പിതാവിന് നേരെയാണ് കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി മാതാവ് ജോലിക്ക് പോകുന്ന അവസരത്തിലാണ് പിതാവ് മകളെ പീഡിപ്പിക്കുകയുണ്ടായത്.

ഒടുവില്‍ സഹിക്കവയ്യാതെ കുട്ടി മാതാവിനോട് പരാതി പറയുകയായിരുന്നു ഉണ്ടായത്. ഇതേ തുടർന്ന് മാതാവ് അഞ്ചല്‍ പൊലീസില്‍ പരാതി നല്കുകയുണ്ടായി. പരാതിയെ തുടർന്ന് കുട്ടിയുടെ മൊഴി എടുത്ത പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി മൊഴി രേഖപ്പെടുത്തി. എന്നാൽ അതേസമയം സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു ഉണ്ടായത്. എന്നാൽ ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി അഞ്ചല്‍ സി ഐ എല്‍ അനില്‍ കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button