![](/wp-content/uploads/2021/01/elee-1.jpg)
തിരുവനന്തപുരം: സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച ഏഴ് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ് നാളെ നടക്കും. വോട്ടെണ്ണല്‍ ജനുവരി 22 രാവിലെ ഏട്ടിന് ആരംഭിക്കും.
കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്ബിമുക്ക് (05), ചോല (13), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ പി.എച്ച്.സി. വാര്‍ഡ് (07), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ മുന്‍സിപ്പല്‍ വാര്‍ഡ് (37), തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി വാര്‍ഡ് (47), കോഴിക്കോട് മാവൂര്‍ ഗ്രാമപഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍ (11), കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (07)എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്
Post Your Comments