പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം നിന്ന രാജ്യത്തിന് സഹായവുമായി ഭാരതം. കരീബിയൻ സമൂഹത്തിലെ ചെറു രാജ്യമായ ഡോമിനിക്കൻ റിപ്പബ്ലിക്ക് ഇന്ത്യയോട് കൊവിഡ് വാക്സിൻ ആവശ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. സഹായം ആവശ്യപ്പെട്ടയുടൻ ഇന്ത്യ വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പിലാണ്.
ഇന്ന് ഭൂട്ടാനിലേക്കും മാലിദ്വീപിലേക്കുമാണ് ഇന്ത്യ വാക്‌സിനുകൾ കയറ്റുമതി ചെയ്തത്. ഇന്നലെയാണ് ഡോമിനിക്കൻ റിപ്പബ്ലിക്ക് പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്‌കെറിറ്റ് നരേന്ദ്രമോദിക്ക് അടിയന്തിര സന്ദേശം അയച്ചത്. ആകെ 72100 ഡോസ് വാക്‌സിനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
Also Read: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഗംഭീര വിജയം ; ഭര്‍ത്താവിനെ തോളിലേറ്റി സന്തോഷ പ്രകടനവുമായി ഭാര്യ
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയിൽ ചൈനയും പാകിസ്താനും ഇന്ത്യക്കെതിരെ നീങ്ങിയപ്പോൾ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയ രാജ്യമാണ് ഡോമിനിക്കൻ റിപ്പബ്ലിക്. അഫ്ഗാനിൽ വെച്ച് ജയിലിലായ ഇന്ത്യൻ പൗരന്മാരെ ഭീകരപട്ടികയിൽ പെടുത്താനാണ് പാകിസ്താൻ ചൈനയുടെ സഹായത്താൽ സുരക്ഷാ സമിതിയിൽ ശ്രമിച്ചത്.
Post Your Comments