Latest NewsUAENewsGulf

അദ്ഭുതപ്പെടുത്തി കൊണ്ട് റാസല്‍ ഖൈമയിലെ ‘പിങ്ക് തടാകം’ ; പഠനത്തിന് ഒരുങ്ങി പരിസ്ഥിതി സംരക്ഷണ വകുപ്പ്

പിങ്ക് തടാകത്തിലെ വെള്ളം രുചിച്ച് നോക്കിയില്ലെന്നും ചിലപ്പോള്‍ വിഷമായിരിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അല്‍ ഫാര്‍സി പറയുന്നു

റാസല്‍ ഖൈമ : റാസല്‍ ഖൈമയില്‍ കണ്ടെത്തിയ ഒരു പിങ്ക് തടാകമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അല്‍ റംസിലെ അല്‍ സറയ്യ തീരത്ത് നിന്ന് നൂറ് മീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് പിങ്ക് തടാകം കണ്ടെത്തിയിരിക്കുന്നത്. 19കാരനായ സ്വദേശിയായ യുവാവാണ് ഈ തടാകം കണ്ടെത്തിയത്. ഇയാളുടെ സുഹൃത്ത് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്യാമറയും ഡ്രോണും ഉപയോഗിച്ച് തടാകത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്.

ഷാര്‍ജയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ അല്‍ ഫാര്‍സി എന്ന യുവാവാണ് പിങ്ക് തടാകം കണ്ടെത്തിയത്. റാസല്‍ ഖൈമയിലെ അല്‍റംസിലെ ദ്വീപ് പ്രദേശത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പിങ്ക് തടാകത്തിലെ വെള്ളം രുചിച്ച് നോക്കിയില്ലെന്നും ചിലപ്പോള്‍ വിഷമായിരിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് അല്‍ ഫാര്‍സി പറയുന്നു. എന്നാല്‍ തടാകം ഗ്രാഫിക്‌സിലൂടെ രൂപപ്പെടുത്തിയെടുത്തതാണെന്നും പ്രചരിയ്ക്കുന്നുണ്ട്.

സംഭവത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടു വരാന്‍ പഠനത്തിന് തയ്യാറെടുത്ത് പരിസ്ഥിതി സംരക്ഷണ വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനയും ശാസ്ത്രീയമായ വിശകലനത്തിനും ശേഷം മാത്രമേ എന്താണ് വെള്ളത്തിന് ഈ നിറം വരാന്‍ കാരണമെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്ന് പരിസ്ഥിതി സംരക്ഷണ വികസന വകുപ്പ് ഡയറക്ടര്‍ ഡോ.സെയ്ഫ് അല്‍ ഗൈസ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button