COVID 19Latest NewsNewsIndia

കോവിഡ് വാക്സിനേഷൻ : രാജ്യത്ത് കൊവാക്സിനെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ഭാരത് ബയോട്ടെക്

ഡല്‍ഹി : രാജ്യത്ത് കൊവാക്സിനെടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഭാരത് ബയോട്ടെക്. ഗുരുതര ആരോഗ്യപ്രശ്നങ്ങളുളളവര്‍ വാക്സിന്‍ സ്വീകരിക്കാതിരിക്കുന്നതാണ് ഉചിതമെന്ന് കമ്പനി അറിയിച്ചു. മറ്റ് കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചവരും പ്രതിരോധ ശേഷി കുറഞ്ഞവരും കൊവാക്സിനെടുക്കരുതെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചിരുന്നു.

Read Also : പ്രധാനമന്ത്രി ഗ്രാമീണ ഭവന പദ്ധതി: 2691 കോടി രൂപയുടെ ധനസഹായം വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും

ഹൈദരാബാദ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആര്‍, പുനെ എന്‍ഐവി എന്നീ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കൊവാക്സിന്‍ വികസിപ്പിച്ചെടുത്തത്. പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച കൊവാക്സിന്‍ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയതിന് പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് കയറ്റി അയക്കാനും ഭാരത് ബയോടെക്ക് ലക്ഷ്യമിടുന്നുണ്ട്. അതിനിടെ ഉത്തര്‍പ്രദേശിലും കര്‍ണാടകത്തിലുമായി വാക്സിന്‍ സ്വീകരിച്ച ശേഷമുളള രണ്ട് മരണങ്ങളും മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്നും വാക്സിനേഷനില്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button