ന്യൂഡല്‍ഹി: കേന്ദ്രവും കര്‍ഷകരും തമ്മിലുള്ള പ്രശ്നങ്ങളില്‍ മഞ്ഞുരുക്കം , കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറിന്റെ നിലപാട് വെളിപ്പെടുത്തി . കാര്‍ഷിക നിയമങ്ങള്‍ ഒന്നരവര്‍ഷത്തോളം മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് ഇന്ന് നടന്ന ചര്‍ച്ചയില്‍ കര്‍ഷക നേതാക്കളെ അറിയിച്ചു. ഇക്കാര്യം സത്യവാങ്മൂലത്തില്‍ സുപ്രീംകോടതിയെ അറിയിക്കുമെന്നും മന്ത്രിമാര്‍ കര്‍ഷക നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. കര്‍ഷക യൂണിയനുകള്‍ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെ കര്‍ഷക നേതാക്കള്‍ സ്വാഗതം ചെയ്തു. നാളെ കര്‍ഷക സംഘടനകള്‍ സംയുക്ത യോഗം ചേര്‍ന്ന ശേഷം മറ്റന്നാള്‍ നടക്കുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനമാകും എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ നാളെ രണ്ടുമണിക്കാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗം ചേരുന്നത്. രാവിലെ പതിനൊന്ന് മണിക്ക് പഞ്ചാബിലെ കര്‍ഷക സംഘടനകള്‍ യോഗം ചേരും. ഫെബ്രുവരി 23-നാണ് ഇനി അടുത്ത ചര്‍ച്ച.
Post Your Comments