കൊവിഡ് മഹാമാരിയിൽ വീണ് പിടഞ്ഞ ജനതയുടെ കാത്തിരിപ്പിനൊടുവിലാണ് കൊവിഡ് പ്രതിരോധ വാക്‌സിൻ എന്നത് യാഥാർഥ്യത്തിലേക്ക് എത്തുന്നത്. രാജ്യത്ത് വാക്സിനേഷൻ ജനുവരി 16 മുതൽ ആരംഭിച്ചിരിക്കുന്നു. വാക്സിൻ യാഥാർത്ഥ്യത്തിലേക്ക് എത്താൻ ശാസ്ത്രലോകവും കേന്ദ്ര സർക്കാരും അകമഴിഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്.
ഒന്നാംഘട്ട വാക്സിനേഷനാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിൽ ഇന്ത്യക്കാർക്ക് അറിയേണ്ടത് ഒരേയൊരു കാര്യം മാത്രം. വാക്സിൻ എങ്ങനെയാണ് വീട്ടിൽ ഉണ്ടാക്കുന്നത്? ഗൂഗിളിൽ തിരഞ്ഞ മുഖ്യമായ ഒരു ചോദ്യമാണിത്. വാക്സിൻ വിതരണം തുടങ്ങിയതു മുതൽ കൊവിഡ് വാക്സിൻ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന ചോദ്യം ഗൂഗിൾ ട്രെൻഡിങ്ങിൽ മുന്നിലാണ്.
Also Read: സിപിഎം നേതാവും പോലീസ് ഉദ്യോഗസ്ഥനും ചേർന്ന് ഭീഷണിപ്പെടുത്തുന്നു; ഫേസ്ബുക്ക് വീഡിയോയുമായി യുവതി
നേരത്തെ 2020 ജുലൈയിൽ ഇന്ത്യയിൽ കൊവിഡ് മഹാമാരി രൂക്ഷമായ സമയത്തും ഇതേ ചോദ്യം ഗൂഗിളിൽ ട്രെന്‍റിങ്ങായിരുന്നു എന്നതും ശ്രദ്ധേയം തന്നെ. എന്നാൽ, വീടുകളിൽ കൊവിഡ് വാക്സിൻ നിർമ്മിക്കുക എന്നത് സാധ്യമായ കാര്യമല്ല. മാസങ്ങൾ നീണ്ട തീവ്ര പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒടുവിലാണ് ഇന്ത്യ വാക്സിനുകൾ നിർമിച്ചിരിക്കുന്നത്. വീടുകളിൽ ഈസിയായി നിർമിക്കാൻ സാധിക്കുന്ന ഒന്നല്ല കൊവിഡ് വാക്സിൻ.
Post Your Comments