
സിഡ്നി : ഓസ്ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ ടാഗ് ചെയ്താണ് സ്കോട്ട് ആശംസകള്‍ അര്‍പ്പിച്ചത്.
‘ആസ്ട്രേലിയയിലെ മഹത്തായ പരമ്പര വിജയത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും നരേന്ദ്ര മോദിക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഏറ്റവും മികച്ച ടീമുകളും ഏറ്റവും മികച്ച കളിക്കാരും തമ്മിലുള്ള കഠിനമായ പോരാട്ടമായിരുന്ന ഇത്. ടിം പെയ്നിനും ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനും ആശ്വാസവചനങ്ങള്‍ അറിയിക്കുന്നു. അവര്‍ തിരിച്ചുവരും” -സ്കോട്ട് മോറിസണ്‍ ട്വീറ്റ് ചെയ്തു.
”നന്ദി, സ്കോട്ട് മോറിസണ്‍. വളരെ ആവേശകരമായ സീരീസായിരുന്നു ഇത്. ഇന്ത്യയും ആസ്ട്രേലിയയും തമ്മില്‍ കളിക്കളത്തില്‍ എതിരാളികളും പുറത്ത് നല്ല പങ്കാളികളുമാണ്” -മറുപടിയായി മോദി റീട്വീറ്റ് ചെയ്തു.
Post Your Comments