ന്യൂഡൽഹി: സൂറത്തിലുണ്ടായ ട്രക്ക് അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് എത്തിയിരിക്കുന്നു. തന്റെ പ്രാർത്ഥനയും ചിന്തകളും മരിച്ചവരുടെ കുടുംബത്തിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയുണ്ടായി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം പ്രഖ്യാപിച്ചത് .റോഡരികിൽ കിടന്നുറങ്ങിയ തൊഴിലാളികളുടെ ഇടയിലേക്കാണ് ട്രക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ 15 പേർ മരിച്ചു.
Post Your Comments