ഇത്തവണത്തെ റിപബ്ലിക് ദിന പരേഡില്‍ അയ്യപ്പ ഭക്തർക്ക് ധന്യ മുഹൂർത്തം. പരേഡിൽ ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന ദിവ്യമന്ത്രം മുഴങ്ങും. 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് സ്വാമിയേ ശരണമയ്യപ്പ കാഹളം റിപബ്ലിക് ദിന പരേഡില്‍ മുഴക്കുക. അയ്യപ്പ ഭക്തർക്കും മലയാളികൾക്കും ഇത് അസുലഭനിമിഷമാണ്. അഭിമാനത്തിന്റെ കൊടുമുടിയിലാണ് ഭക്തർ.
Also Read: രാമക്ഷേത്ര നിര്‍മാണത്തിനായി 1.11 ലക്ഷം രൂപ സംഭാവന ചെയ്ത് കോണ്‍ഗ്രസ് നേതാവ്
റിപബ്ലിക് ദിനത്തിലെ ബ്രഹ്മോസിന്റെ സാന്നിദ്ധ്യം അയ്യപ്പ ഭക്തര്‍ക്കും മലയാളികള്‍ക്കും ആവേശം നല്‍കുന്നതാണ്. കഴിഞ്ഞ ജനുവരി 15ന് ആര്‍മിദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന പരേഡില്‍ ബ്രഹ്മോസ് അണിനിരക്കവേയാണ് അതിന്റെ യുദ്ധകാഹളം ‘സ്വാമിയേ ശരണമയ്യപ്പ’ ആണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത്. ദുര്‍ഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ യുദ്ധ കാഹളങ്ങള്‍ക്കൊപ്പമാണ് ഇനി സ്വാമിയേ ശരണമയ്യപ്പ എന്ന ദിവ്യ മന്ത്രവും.
Post Your Comments