KeralaLatest NewsNews

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു

തിരുവനന്തപുരം: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നു. മുൻ ചെയർമാൻ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ, എം.ഡി കെ എ രതീഷ്, കരാറുകാരൻ ജെയിം മോൻ ജോസഫ് എന്നിവർക്കെതിരെ അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം നൽകിയിരിക്കുന്നത്. വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ തെളിവുകൾ ഒന്നൊന്നായി നിരത്തിയിട്ടും ഐഎൻടിയുസി നേതാവ് ആ‍ർ ചന്ദ്രശേഖരൻ അടക്കമുളളവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നില്ല. അതിനാലാണ് അഴിമതി നിരോധന വകുപ്പ് ഒഴിവാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button