Latest NewsNewsIndia

‘അരലക്ഷം വോട്ടുകള്‍ക്ക് നിങ്ങള്‍ തോല്‍ക്കും, അല്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയം വിടും’; തുറന്ന പോരിലേക്ക് ബംഗാൾ

2011 ല്‍ നന്ദിഗ്രാമില്‍ കര്‍ഷകരുടെ ഭുമിക്കുവേണ്ടി നടത്തിയ പ്രചാരണമാണ് ഇടതുപക്ഷത്തെ വീഴ്ത്തി അധികാരത്തിലേറാന്‍ മമതയെ സഹായിച്ചത്.

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമുല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന പ്രഖ്യാപനമാണ് ബംഗാള്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരിക്കുന്നത്. തൃണമൃലില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന വിമത നേതാവ് സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം. മമതയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തിരിച്ചടിച്ച്‌ സുവേന്ദു രംഗത്തെത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് മമത നന്ദിഗ്രാമിനെ ഓര്‍മ്മിക്കുന്നത്. നന്ദിഗ്രാമിനുവേണ്ടി മമത എന്താണ് ചെയ്തത്. ഈ സ്ഥലം ഒരിക്കലും അവരോട് ക്ഷമിക്കില്ല. നിങ്ങള്‍ക്കും നിങ്ങളുടെ അഴിമതിക്കാരനായ അനന്തരവനും പ്രഖ്യാപനങ്ങള്‍ നടത്താന്‍ കഴിയും. എന്നാല്‍ നന്ദിഗ്രാമില്‍ അരലക്ഷത്തിലധികം വോട്ടുകള്‍ക്ക് നിങ്ങള്‍ തോല്‍ക്കും. അല്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയം വിടും… ഞാനോ അല്ലെങ്കില്‍ നന്ദിഗ്രാമില്‍ നിന്ന് ബിജെപി തിരഞ്ഞെടുക്കുന്ന സ്ഥാനാര്‍ത്ഥിയോ മമതയെ അരലക്ഷത്തിലധികം വോട്ടുകള്‍ക്ക് തോല്‍പ്പിക്കും. റാലിയില്‍ അധികാരി തുറന്നടിച്ചു.

Read Also: മലയാളികളെ തോൽപ്പിക്കാനാവില്ല; ഇന്ത്യന്‍ വ്യവസായികളുടെ പട്ടികയില്‍ ഒന്നാമനായി എം.എ. യൂസഫലി

മമതയുടെ പ്രഖ്യാപനം: ‘ഞാന്‍ നന്ദിഗ്രാമില്‍ നിന്ന് മത്സരിക്കും. നന്ദിഗ്രാം എനിക്ക് ഭാഗ്യമുള്ളയിടമാണ്. നന്ദിഗ്രാമില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് മമതയുടെ പ്രഖ്യാപനം ഇതായിരുന്നു. സാധിക്കുമെങ്കില്‍ നന്ദിഗ്രാം, ഭബാനിപൂര്‍, എന്നീ മണ്ഡലങ്ങളില്‍ നിന്നും ഇത്തവണ ജനവിധി തേടും. ഭബാനിപൂരില്‍ നിന്ന് മത്സരിക്കുന്നതില്‍ എന്തെങ്കിലും അസൗകര്യമുണ്ടായാല്‍ അവിടെ മറ്റാരെങ്കിലും മത്സരിക്കും മമത വ്യക്തമാക്കിയിരുന്നു. 2011 ല്‍ നന്ദിഗ്രാമില്‍ കര്‍ഷകരുടെ ഭുമിക്കുവേണ്ടി നടത്തിയ പ്രചാരണമാണ് ഇടതുപക്ഷത്തെ വീഴ്ത്തി അധികാരത്തിലേറാന്‍ മമതയെ സഹായിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button