KeralaNattuvarthaLatest NewsNews

പുനലൂർ വലിയ പാലത്തിൽ പൈപ്പ് മാറ്റിസ്ഥാപിക്കുന്നു; മൂന്നുദിവസം വെള്ളം മുടങ്ങുമെന്ന് അറിയിപ്പ്

18 ലക്ഷം രൂപയാണ് പ്രവൃത്തിക്കായി ചെലവഴിക്കുന്നത്

പുനലൂർ : പുനലൂർ വലിയ പാലത്തിലെ മൂന്നുപതിറ്റാണ്ടിലധികം പഴക്കമുള്ള പൈപ്പ് മാറ്റിസ്ഥാപിക്കുന്നു. പഴയത്‌ നീക്കംചെയ്യുന്ന ജോലികൾ തിങ്കളാഴ്ച രാവിലെ തുടങ്ങി. വ്യാഴാഴ്ചവരെ പണി നീളുന്നതിനാൽ ഇത്രയും ദിവസം നഗരസഭാപ്രദേശത്ത് ജലവിതരണം മുടങ്ങും.

350 മില്ലിമീറ്റർ വ്യാസമുള്ള മൈൽഡ് സ്റ്റീൽ (എം.എസ്.) പൈപ്പാണിത്. നഗരസഭ ജല അതോറിറ്റിക്ക്‌ കൈമാറിയ 18 ലക്ഷം രൂപയാണ് പ്രവൃത്തിക്കായി ചെലവഴിക്കുന്നത്. പഴയ പൈപ്പിൽ നിരന്തരം ചോർച്ചയുണ്ടാകുകയും ലക്ഷക്കണക്കിന് ലിറ്റർ ശുദ്ധീകരിച്ച വെള്ളം പാഴാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൈപ്പ് മാറ്റിസ്ഥാപിക്കുന്നത്. പാലത്തിൽ ജോലി ആരംഭിച്ചതോടെ പട്ടണത്തിൽ ഗതാഗതക്കുരുക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button