കൊവിഡ് 19 ഇന്ത്യയിൽ പിടിമുറുക്കിയപ്പോൾ രണ്ടും കൽപ്പിച്ച് അതിനെതിരെ പോരാടിയ കേന്ദ്ര സർക്കാരാണ് നമുക്കുള്ളത്. മെഡിക്കൽ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും ഉത്പാദനത്തിൽ മെയ് ആദ്യം തന്നെ ഇന്ത്യ കഴിവ് തെളിയിച്ചിരുന്നു. പി. പി.ഇ. കിറ്റുകള്‍ വരെ പൂര്‍ണമായും ഇറക്കുമതി ചെയ്യുകയായിരുന്നു ഇന്ത്യ. എന്നാൽ, ഇപ്പോൾ വാക്സിൻ കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. ഒരു വർഷത്തെ ഇടവേള മാത്രമാണെന്നത് പ്രത്യേകം ഓർമിക്കണം.
2020 ജനുവരിയിൽ വെറും രണ്ടര ലക്ഷം ഇറക്കുമതി ചെയ്ത പി.പി.ഇ കിറ്റ് മാത്രമായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത്. മെയ് മാസം ആയപ്പോഴേക്കും ഇന്ത്യയിൽ തന്നെ ഇവ ഉത്പാദിപ്പിക്കാൻ തുടങ്ങി. ഏകദേശം 111 കമ്പനികൾ ഇവ ഉത്പാദിപ്പിച്ച് തുടങ്ങി. 7000 കോടി രൂപയുടെ വ്യവസായമായി പി.പി.ഇ. കിറ്റ് ഉത്പാദനം വളര്‍ന്നു. ദിവസം 1.87 ലക്ഷം കിറ്റുകളാണ് രാജ്യത്തുണ്ടാക്കുന്നത്.
ആഗോളതലത്തില്‍ മെയ് – ജൂൺ മാസങ്ങളിൽ ഇവയുടെ ലഭ്യത പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും വിദേശ ആശ്രയത്വം കുറയ്ക്കാനും കോവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനും ഇതുവഴി രാജ്യത്തിനു കഴിഞ്ഞിട്ടുണ്ട്. കൊവിഡ് താണ്ഡവം ആരംഭിച്ച് 12 മാസങ്ങൾ കഴിയുമ്പോൾ തുടക്കം വഴിമുട്ടി നിന്ന, പലരേയും ആശ്രയിക്കേണ്ടി വന്ന ഇന്ത്യ അല്ല ഇപ്പോൾ. മെഡിക്കൽ മേഖലയിൽ ഒരുപാട് വളർച്ചയാണ് ഇന്ത്യയ്ക്കുണ്ടായിരിക്കുന്നത്.
പന്ത്രണ്ട് മാസത്തിനിപ്പുറം കോവിഡ് വാക്സിൻ കയറ്റുമതി ചെയ്യുന്ന, ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്സിൻ ഡ്രൈവ് നടത്തുന്ന രാജ്യമാണ് ഇന്ത്യ. പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് പോലും അംഗീകരിക്കേണ്ടി വന്നിരിക്കുന്നു ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്റെ മെച്ചത്തെപ്പറ്റി. ചൈനയും പറഞ്ഞു കഴിഞ്ഞു ഇന്ത്യയുടെ വാക്സിനാണ് എല്ലാവർക്കും വിശ്വാസമെന്ന്.
Post Your Comments