COVID 19Latest NewsNewsInternational

ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 9.59 കോടി

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണം ഒൻപത് കോടി അൻപത്തൊൻപത് ലക്ഷം പിന്നിട്ടിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിലധികം പേർക്കാണ് പുതുതായി കൊറോണ വൈറസ് രോഗം ബാധിച്ചിരിക്കുന്നത്. 20,48,328 പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി എൺപത്തഞ്ച് ലക്ഷം കടന്നു.

അമേരിക്ക,ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ രണ്ട് കോടി നാൽപത്തിയാറ് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1.30 ലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 4,08,503 പേർ മരിച്ചു. ഒരു കോടി നാൽപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടിയിരിക്കുന്നു.

ഇന്ത്യയിൽ 1,05,82,647 പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 1,97,818 പേർ മാത്രമാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 1,02,27,852 ആയി ഉയർന്നു. വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം 1.52 ലക്ഷമായി.ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. എൺപത്തിയഞ്ച് ലക്ഷം പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 2.10 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം എഴുപത്തിനാല് ലക്ഷം കടന്നിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button