ബെംഗളുരു: ഒരു കുടുംബത്തിലെ നാല് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നു. കർണാടകയിലെ ബെൽഗാവി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പ്രവീൺ ഷെട്ടർ (37), ഭാര്യ രാജേശ്വരി (27), മക്കളായ അമൃത (8), അദ്വൈത് (6) എന്നിവരെയാണ് കീടനാശിനി കുടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. രാമദുർഗയിൽ ഒരു കട നടത്തുകയായിരുന്നു ഗൃഹനാഥനായ പ്രവീൺ. എന്നാൽ അതേസമയം, കുടുംബം ജീവനൊടുക്കിയതിന്റെ പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments