ഷിക്കാഗോ : കോവിഡ് ഭയത്തില്‍ എയര്‍പോര്‍ട്ടില്‍ ഒളിച്ച് താമസിച്ച യുവാവ് പിടിയിലായി. ഇന്ത്യന്‍ വംശജനായ ആദിത്യ സിങ് എന്ന 36-കാരനാണ് കോവിഡിനെ ഭയന്ന് വീട്ടിലേക്ക് പോകാതെ എയര്‍പോര്‍ട്ടില്‍ ഒളിച്ച് താമസിച്ചിരുന്നത്. ഷിക്കാഗോയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇയാള്‍ മൂന്ന് മാസത്തോളം ഒളിച്ച് താമസിച്ചത്.
ഒക്ടോബര്‍ 19 മുതല്‍ ചിക്കാഗോയിലെ ഒ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇയാള്‍ താമസിയ്ക്കുകയായിരുന്നു. തിരിച്ചറിയല്‍ രേഖ ഹാജരാക്കാന്‍ രണ്ട് യുണൈറ്റഡ് എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സിങ് അറസ്റ്റിലായത്. ഇയാള്‍ അവര്‍ക്ക് ഒരു ബാഡ്ജ് കാണിച്ചു. പക്ഷേ ഇത് ഒരു ഓപ്പറേഷന്‍ മാനേജരുടെ വകയാണെന്ന് പിന്നീട് കണ്ടെത്തി. വിമാനത്താവളത്തില്‍ നിന്ന് ലഭിച്ച സ്റ്റാഫ് ബാഡ്ജ് താന്‍ എടുക്കുകയായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ പോലീസ് സിങിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിമാനത്താവളത്തിലെ നിയന്ത്രിത പ്രദേശത്ത് ക്രിമിനല്‍ അതിക്രമം നടത്തിയതിനും മോഷണം നടത്തിയതിനും സിങ്ങിനെതിരെ കേസെടുത്തിട്ടുണ്ട്. ഒക്ടോബര്‍ 19ന് ലോസ് ഏഞ്ചല്‍സില്‍ നിന്ന് ഒരു വിമാനത്തില്‍ സിംഗ് ഒ’ഹെയറിലെത്തിയതായും അവിടെ നിന്ന് പുറത്തു കടക്കാതെ വിമാനത്താവളത്തിന്റെ സുരക്ഷാ മേഖലയില്‍ താമസിച്ചിരുന്നതായും പ്രോസിക്യൂട്ടര്‍മാര്‍ കോടതിയെ അറിയിച്ചു. കോവിഡ് കാരണം ആദിത്യ സിങ് വീട്ടിലേക്ക് പോകാന്‍ ഭയപ്പെട്ടതായും അസിസ്റ്റന്റ് സ്റ്റേറ്റ് അറ്റോര്‍ണി കാത്ലീന്‍ ഹാഗെര്‍ട്ടി പറഞ്ഞു.
Post Your Comments