കഴിഞ്ഞവര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാനില്‍ നിന്നും ആരംഭിച്ച കൊറോണയുടെ തേരോട്ടം ലോകത്തിന്റെ എല്ലാ മൂലകളിലും എത്തിക്കഴിഞ്ഞു. ഏറ്റവും അധികം കേസുകളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുണ്ട്. എന്നാൽ, ഏറ്റവും അധികം മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 30 സ്ഥാനങ്ങളിലും ഇന്ത്യ ഇല്ല എന്നത് ശ്രദ്ധേയം.
ലോകത്തിലെ കോവിഡ് മരണനിരക്ക് ഏറ്റവും അധികമുള്ളത് ബ്രിട്ടനിൽ. ജനുവരി 17 വരെയുള്ള കണക്കുകള്‍ പ്രകാരം പ്രതിവാരം 935 പേരാണ് ബ്രിട്ടനില്‍ മരണമടയുന്നത്. ഓരോ പത്തുലക്ഷം രോഗികളിലും 16.5 പേര്‍ മരണപ്പെടുന്നു. ഇത്രയും ഉയർന്ന മരണനിരക്ക് മറ്റൊരു രാജ്യത്തുമില്ല.
Also Read: ജാതി മാറി വിവാഹംചെയ്തതിന് ദളിത് ദമ്പതികൾക്ക് പിഴയും ക്ഷേത്രത്തില്‍ പോകുന്നതിന് വിലക്കും
മരണനിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ബ്രിട്ടനും ചെക്ക് റിപ്പബ്ലിക്കും കഴിഞ്ഞാല്‍ മറ്റുള്ളവ പോര്‍ച്ചുഗല്‍ (14.82), സ്ലോവാക്യ (പത്ത് ലക്ഷം രോഗികളില്‍ 14.55 മരണങ്ങള്‍), ലിത്വാനിയ (13.01 എന്നിവയാണ്. രോഗവ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യയും ബ്രസീലും മരണനിരക്കിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ള 30 രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നില്ല. ഇന്ത്യയില്‍ ഓരോ പത്തുലക്ഷം പേരിലും 0.15 പേര്‍ വീതം മാത്രമാണ് കോവിഡ് ബാധമൂലം മരണമടയുന്നത്.
Post Your Comments