ന്യൂഡല്‍ഹി: വാട്സ് ആപ്പ് നയം പിന്‍വലിക്കണം, മാറ്റങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാറിന്റെ കത്ത് . സ്വകാര്യതാ നയത്തില്‍ അടുത്തിടെ വരുത്തിയ മാറ്റം പിന്‍വലിക്കണമെന്നാണ് ഇന്ത്യ വാട്സാപ്പിനോട് ആശ്യപ്പെട്ടത്. ഏകപക്ഷീയമായ ഇത്തരം മാറ്റങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് വാട്‌സാപ്പ് സി ഇ ഒ വില്‍ കാത്ചാര്‍ട്ടിന് അയച്ച കത്തില്‍ കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം ചൂണ്ടിക്കാട്ടി.
Read Also :കത്തോലിക്ക സഭാമേലാധ്യക്ഷന്മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വാട്‌സാപ്പ് ഉപയോക്താക്കള്‍ ഇന്ത്യയിലാണ്. വാട്‌സാപ്പിന്റെ ഏറ്റവും വലിയ സേവന വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിച്ചേ പറ്റൂ. സ്വകാര്യതാ നയത്തില്‍ അടുത്തിടെ കമ്പനി വരുത്തിയ മാറ്റം ഇന്ത്യന്‍ പൗരന്റെ സ്വയം നിര്‍ണയാവകാശവുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ കത്തില്‍ പറയുന്നത്.
വിവരങ്ങളുടെ സ്വകാര്യത, തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം, ഡാറ്റ സുരക്ഷിതത്വം എന്നിവ സംബന്ധിച്ച സമീപനം പുനപ്പരിശോധിക്കണമെന്നും ഇന്ത്യ വാട്‌സാപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പോളിസി അംഗീകരിക്കാത്തവരുടെ സേവനം ഈ മാസത്തോടെ അവസാനിപ്പിക്കും എന്നായിരുന്നു നേരത്തെ വാട്‌സാപ്പ് അറിയിച്ചിരുന്നത്. വ്യാപക വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇത് മെയ് വരെ നീട്ടിയിട്ടുണ്ട്.
Post Your Comments